കൊച്ചി: ടൂറിസ്റ്റ് കേന്ദ്രങ്ങളായ
വനമേഖലകളില്‍ പുകവലി, മദ്യപാനം എന്നിവ നിരോധിക്കുന്ന ചട്ടങ്ങള്‍ കര്‍ശനമായി
നടപ്പാക്കണമെന്നു ഹൈക്കോടതി.
അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നു കാലിയായ മദ്യകുപ്പികള്‍ ഫോറസ്റ്റ്
ഉദ്യോഗസ്ഥര്‍ കണ്ടെടുക്കാറുണ്ടെന്നതു വിനോദസഞ്ചാരികള്‍ മദ്യകുപ്പി
കടത്തുന്നതിന്റെ സൂചനയാണ്. ഇത്തരം കുപ്പികള്‍ പിടികൂടാന്‍ വനം
ഉദ്യോഗസ്ഥര്‍ പ്രവേശന കവാടത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തുന്നില്ലെന്നു
കോടതി കുറ്റപ്പെടുത്തി.
വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ കര്‍ശനമായി പാലിക്കണം. വനമേഖലകളില്‍ നിരോധിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുറപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ ശ്രദ്ധ പുലര്‍ത്തണമെന്നു കോടതി നിര്‍ദേശിച്ചു. തൃശൂര്‍ വെറ്റിലപ്പാറ സ്വദേശി പി.എം. പുഷ്പാംഗദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അതിരപ്പള്ളി, വാഴച്ചാല്‍ മേഖലകളില്‍ വനസംരക്ഷണ സമിതികളെ നിയോഗിച്ചിട്ടുണ്ടെന്നു വാഴച്ചാല്‍ ഡിഎഫ്ഒ കെ. അബ്ദുല്‍നാസര്‍ കുഞ്ഞ് അറിയിച്ചു. സംരക്ഷണം, വൃത്തിയാക്കല്‍ ജോലികള്‍ക്കായി 85 പേരെ നിയമിച്ചിട്ടുണ്ട്. സമിതിയുടെ സേവനം ഏര്‍പ്പെടുത്തിയശേഷം അപകടമരണങ്ങളും മറ്റും കുറഞ്ഞു. മദ്യം, പുകവലി നിരോധിച്ചുകൊണ്ടുള്ള എണ്‍പതോളം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അറിയിച്ചു.
Malayala Manorama 27/11/2013
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?channelId=-1073751706&programId=1073753765&contentId=15559744&BV_ID=@@@tabId=11
Photo courtesy: Wikimedia commons |

0 comments:
Post a Comment