കാട്ടുഗോമേദക ശലഭത്തെ കണ്ടെത്തി

കണ്ണൂര്‍• അത്യപൂര്‍വമായ കാട്ടുഗോമേദക ശലഭത്തെ (ബ്രൗണ്‍ ഒനിക്സ്) കേരളത്തില്‍ ആദ്യമായി കണ്ണപുരത്തു കണ്ടെത്തി. പക്ഷി, ശലഭനിരീക്ഷകനായ വി.സി.ബാലകൃഷ്ണന്‍, തന്‍റെ വീട്ടുവളപ്പിലെ മാവിന്‍കൊന്പിലാണ് ശലഭത്തെ കണ്ടെത്തിയത്.

ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വമായി മാത്രമേ ഈ ശലഭത്തെ കണ്ടെത്തിയിട്ടുള്ളൂ. വനത്തില്‍, വൃക്ഷത്തലപ്പുകളില്‍ ജീവിക്കുന്ന ഈ ശലഭത്തെ കഴിഞ്ഞ നൂറ്റാണ്ടില്‍ നീലഗിരിയിലും കുടകിലും കണ്ടെത്തിയതായി ചില രേഖകളുണ്ട്.കേണല്‍ വിങ്ക്‌വെര്‍ത്തിന്‍റെ ബട്ടര്‍ഫ്‌ളൈസ് ഓഫ് നീലഗിരി എന്ന റിപ്പോര്‍ട്ടില്‍ കാട്ടുഗോമേദക ശലഭത്തെ കുറിച്ചു പരാമര്‍ശിക്കുന്നതായി 1924ല്‍ യേറ്റ്സിന്‍റെ ബട്ടര്‍ഫ്‌ളൈസ് ഓഫ് കൂര്‍ഗ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 1987ല്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററിയുടെ ജേണലില്‍ ടി.ബി.ലാര്‍സന്‍ നീലിഗിരിയില്‍ ഈ ശലഭത്തെ അപൂര്‍വമായി കണ്ടതായി പറയുന്നുണ്ട്.

എന്നാല്‍, കേരളത്തില്‍ ആരും ഈ ശലഭത്തെ കണ്ടെത്തിയതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഗോമേദകശലഭം (കോമണ്‍ ഒനിക്സ്) കണ്ണപുരത്തും മറ്റും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ടെറസിലേക്കു ചാഞ്ഞ മാവിന്‍കൊന്പില്‍ മുട്ടയിട്ട ശലഭത്തെ കാണാനായി ഒട്ടേറെ ശലഭ, പക്ഷിനിരീക്ഷകരും ശാസ്ത്രജ്ഞരും എത്തുന്നുണ്ട്.

Malayala Manorama April 24, 2014

0 comments:

Post a Comment