നഗരത്തിന്‌ കുടപിടിച്ച്‌ അമരംകാവ്‌;ആയിരം വര്‍ഷം നീണ്ട പ്രകൃതിയുടെ പച്ചപ്പ്‌

തൊടുപുഴ:
നൂറ്റാണ്ടിന്റെ പഴമ പേറി നഗരത്തിനു  കുളിര്‍മയേകുകയാണ്‌ കോലാനിക്കു
സമീപമുള്ള അമരംകാവ്‌. കോണ്‍ക്രീറ്റ്‌ വനങ്ങള്‍ നഗരം കീഴടക്കി
മുന്നേറുമ്പോള്‍ നാലേക്കര്‍ വരുന്ന സസ്യജാലങ്ങളുടെ വിസ്‌മയം കുട ചൂടി
നാടിനു തണലേകുന്നു.

വസന്തശിശിരങ്ങള്‍ മാറിമറിയുന്നതും നൂറ്റാണ്ടുകളുടെ മാറ്റം കണ്ടറിയുകയും
ചെയ്‌ത ആയിരം വര്‍ഷങ്ങളുടെ മേല്‍ പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍ ആകാശം
തൊട്ടു നില്‍ക്കുന്നതും, വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ
പക്ഷികളും, പലതരം പാമ്പുകളും, ഔഷധസസ്യങ്ങളും നിറഞ്ഞ അമരംകാവ്‌
അത്ഭുതമുളവാക്കുന്ന ഒരു കാഴ്‌ച തന്നെയാണ്‌. ഉള്ളിലേക്കു കയറുമ്പോള്‍ തന്നെ
മനസും ശരീരവും കുളിരണിയുന്ന തണുപ്പ്‌ നമ്മെ പുല്‍കും.

ലോകപ്രശസ്‌ത പക്ഷിനിരീക്ഷകന്‍ സലീംഅലി അമരംകാവില്‍ കാവിനെക്കുറിച്ച
കേട്ടറിഞ്ഞ്‌ ഇവിടെ എത്തിയിരുന്നു. രാജാക്കന്‍മാരെ അരിയിട്ടു വാഴിക്കാന്‍
അധികാരമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ്‌ കാവിന്റെ
ഉടമസ്‌ഥാവകാശം ഇപ്പോഴുമുള്ളത്‌.

ഇതു കാവിന്റെ ചരിത്രപരമായ പ്രധാധാന്യമാണു തെളിയിക്കുന്നത്‌. അടുത്തിടെ
മരണമടഞ്ഞ മലപ്പുറം ആതവനാടിലെ രാമന്‍ തമ്പ്രാക്കള്‍ വരെയുള്ളവര്‍ കാവുമായും
കാവിന്റെ ചുമതല വഹിക്കുന്ന നാട്ടുകാര്‍ തന്നെ നോക്കുന്ന ഭരണസമിതിയുമായും
ബന്ധപ്പെട്ടിരുന്നു. കോലാനി ദേവസ്വത്തിന്റെ അധീനതയിലുള്ള കാവാണിത്‌.
നാട്ടുകാര്‍ തന്നെ ഏര്‍പ്പെടുത്തുന്ന ഭരണസമിതിയാണു കാവിന്റെ ചുമതല
വഹിക്കുന്നത്‌.

കാവിന്റെ സംരക്ഷണത്തിനായി നഗരസഭയും സന്നദ്ധ സംഘടനകളും ഇവിടെ
കൈകോര്‍ക്കുന്നു. ആയിരം വര്‍ഷം പിന്നിട്ടിട്ടും പ്രകൃതിയുടെ താളം ഇന്നും
ഇവിടെ അലയടിക്കുന്നു.

നൂറോളം ജീവജാലങ്ങളും അപൂര്‍വ ഇനം ഔഷധ സസ്യങ്ങളും നിറഞ്ഞ പ്രകൃതിയുടെ
കലവറയണിത്‌. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പൈതൃക സ്വത്തായി കണക്കാക്കിയ
28 കാവുകളില്‍ ഒന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്‌. കാവിന്റെ
സംരക്ഷണത്തിനായി നാലേക്കറോളം സ്‌ഥലം മതില്‍കെട്ടി തിരിച്ചിട്ടുണ്ട്‌.
വനപരിപാലനത്തിനുള്ള കേന്ദ്രസഹായത്തിന്റെ ഭാഗമായി സംസ്‌ഥാന വനംവന്യജീവി
വകുപ്പ്‌ കേരളത്തിന്റെ പൈതൃക സ്വത്തുക്കളായ കാവുകള്‍ സംരക്ഷിക്കാനായി 13.2
ലക്ഷം രൂപയാണു ചെലവഴിക്കുന്നത്‌. സസ്യജീവിവര്‍ഗങ്ങളുടെ നാമകരണത്തിനും
അവയുടെ പേരു പതിക്കുന്നതിനുമായി 20,000 രൂപ ആദ്യഘട്ടത്തില്‍ കാവുകള്‍ക്കു
നല്‍കുന്നു.

അമരംകാവിനു തുണയായി തൊടുപുഴ നഗരസഭയും രംഗത്തെത്തിയിട്ടുണ്ട്‌. ഈ കൊച്ചു
വനത്തിനുള്ളില്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വന്‍ വൃക്ഷങ്ങളുണ്ട്‌.
വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലുമുള്ള ചിത്രശലഭങ്ങള്‍, മരങ്ങള്‍,
പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍, വിവിധയിനം പാമ്പുകള്‍
തുടങ്ങിയവയെല്ലാം ഇവിടെ സൈ്വര്യ വിഹാരം നടത്തുന്നു.

പ്രകൃതിയുടെ മടിത്തട്ടില്‍ അല്‍പനേരം ഇരിക്കുന്നതിനും പ്രകൃതിയെ
അടുത്തറിയുന്നതിനും ആയി നിരവധി സഞ്ചാരികളാണു ഇവിടേയ്‌ക്ക്‌ എത്തുന്നത്‌.
ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നഗരസഭയും കേന്ദ്ര സര്‍ക്കാരും
നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

ഇതിനു പുറമേ ക്ഷേത്ര ഭരണസമിതിയുടെ ഇടപെടലും കാവിന്റെ തനിമ
കാത്തുസൂക്ഷിക്കുന്നതിനു ഇടയാക്കുന്നു. എറണാകുളം പോലുള്ള മെട്രോ
നഗരങ്ങളില്‍ താപനില മാറിമറിയുമ്പോള്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുവരവിന്റെ
സന്ദേശമാണ്‌ അമരംകാവ്‌ നല്‍കുന്നത്‌.
തൊടുപുഴ: നൂറ്റാണ്ടിന്റെ പഴമ പേറി നഗരത്തിനു കുളിര്‍മയേകുകയാണ്‌ കോലാനിക്കു സമീപമുള്ള അമരംകാവ്‌. കോണ്‍ക്രീറ്റ്‌ വനങ്ങള്‍ നഗരം കീഴടക്കി മുന്നേറുമ്പോള്‍ നാലേക്കര്‍ വരുന്ന സസ്യജാലങ്ങളുടെ വിസ്‌മയം കുട ചൂടി നാടിനു തണലേകുന്നു.
വസന്തശിശിരങ്ങള്‍ മാറിമറിയുന്നതും നൂറ്റാണ്ടുകളുടെ മാറ്റം കണ്ടറിയുകയും ചെയ്‌ത ആയിരം വര്‍ഷങ്ങളുടെ മേല്‍ പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍ ആകാശം തൊട്ടു നില്‍ക്കുന്നതും, വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ പക്ഷികളും, പലതരം പാമ്പുകളും, ഔഷധസസ്യങ്ങളും നിറഞ്ഞ അമരംകാവ്‌ അത്ഭുതമുളവാക്കുന്ന ഒരു കാഴ്‌ച തന്നെയാണ്‌. ഉള്ളിലേക്കു കയറുമ്പോള്‍ തന്നെ മനസും ശരീരവും കുളിരണിയുന്ന തണുപ്പ്‌ നമ്മെ പുല്‍കും.
ലോകപ്രശസ്‌ത പക്ഷിനിരീക്ഷകന്‍ സലീംഅലി അമരംകാവില്‍ കാവിനെക്കുറിച്ച കേട്ടറിഞ്ഞ്‌ ഇവിടെ എത്തിയിരുന്നു. രാജാക്കന്‍മാരെ അരിയിട്ടു വാഴിക്കാന്‍ അധികാരമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ്‌ കാവിന്റെ ഉടമസ്‌ഥാവകാശം ഇപ്പോഴുമുള്ളത്‌.
ഇതു കാവിന്റെ ചരിത്രപരമായ പ്രധാധാന്യമാണു തെളിയിക്കുന്നത്‌. അടുത്തിടെ മരണമടഞ്ഞ മലപ്പുറം ആതവനാടിലെ രാമന്‍ തമ്പ്രാക്കള്‍ വരെയുള്ളവര്‍ കാവുമായും കാവിന്റെ ചുമതല വഹിക്കുന്ന നാട്ടുകാര്‍ തന്നെ നോക്കുന്ന ഭരണസമിതിയുമായും ബന്ധപ്പെട്ടിരുന്നു. കോലാനി ദേവസ്വത്തിന്റെ അധീനതയിലുള്ള കാവാണിത്‌. നാട്ടുകാര്‍ തന്നെ ഏര്‍പ്പെടുത്തുന്ന ഭരണസമിതിയാണു കാവിന്റെ ചുമതല വഹിക്കുന്നത്‌.
കാവിന്റെ സംരക്ഷണത്തിനായി നഗരസഭയും സന്നദ്ധ സംഘടനകളും ഇവിടെ കൈകോര്‍ക്കുന്നു. ആയിരം വര്‍ഷം പിന്നിട്ടിട്ടും പ്രകൃതിയുടെ താളം ഇന്നും ഇവിടെ അലയടിക്കുന്നു.
നൂറോളം ജീവജാലങ്ങളും അപൂര്‍വ ഇനം ഔഷധ സസ്യങ്ങളും നിറഞ്ഞ പ്രകൃതിയുടെ കലവറയണിത്‌. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പൈതൃക സ്വത്തായി കണക്കാക്കിയ 28 കാവുകളില്‍ ഒന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്‌. കാവിന്റെ സംരക്ഷണത്തിനായി നാലേക്കറോളം സ്‌ഥലം മതില്‍കെട്ടി തിരിച്ചിട്ടുണ്ട്‌. വനപരിപാലനത്തിനുള്ള കേന്ദ്രസഹായത്തിന്റെ ഭാഗമായി സംസ്‌ഥാന വനംവന്യജീവി വകുപ്പ്‌ കേരളത്തിന്റെ പൈതൃക സ്വത്തുക്കളായ കാവുകള്‍ സംരക്ഷിക്കാനായി 13.2 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്‌. സസ്യജീവിവര്‍ഗങ്ങളുടെ നാമകരണത്തിനും അവയുടെ പേരു പതിക്കുന്നതിനുമായി 20,000 രൂപ ആദ്യഘട്ടത്തില്‍ കാവുകള്‍ക്കു നല്‍കുന്നു.
അമരംകാവിനു തുണയായി തൊടുപുഴ നഗരസഭയും രംഗത്തെത്തിയിട്ടുണ്ട്‌. ഈ കൊച്ചു വനത്തിനുള്ളില്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വന്‍ വൃക്ഷങ്ങളുണ്ട്‌. വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലുമുള്ള ചിത്രശലഭങ്ങള്‍, മരങ്ങള്‍, പാറിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍, വിവിധയിനം പാമ്പുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൈ്വര്യ വിഹാരം നടത്തുന്നു.
പ്രകൃതിയുടെ മടിത്തട്ടില്‍ അല്‍പനേരം ഇരിക്കുന്നതിനും പ്രകൃതിയെ അടുത്തറിയുന്നതിനും ആയി നിരവധി സഞ്ചാരികളാണു ഇവിടേയ്‌ക്ക്‌ എത്തുന്നത്‌. ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നഗരസഭയും കേന്ദ്ര സര്‍ക്കാരും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.
ഇതിനു പുറമേ ക്ഷേത്ര ഭരണസമിതിയുടെ ഇടപെടലും കാവിന്റെ തനിമ കാത്തുസൂക്ഷിക്കുന്നതിനു ഇടയാക്കുന്നു. എറണാകുളം പോലുള്ള മെട്രോ നഗരങ്ങളില്‍ താപനില മാറിമറിയുമ്പോള്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുവരവിന്റെ സന്ദേശമാണ്‌ അമരംകാവ്‌ നല്‍കുന്നത്‌. - See more at: http://www.mangalam.com/agriculture/276331#sthash.7TGTMip9.dpuf

0 comments:

Post a Comment