ബംഗളൂരു: വികസന പദ്ധതികള്‍ക്കായി രാജ്യത്ത് പ്രതിദിനം 135 ഹെക്ടര്‍ (333 ഏക്കര്‍) വനം നശിപ്പിക്കുന്നതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം.
2013 ഏപ്രിലില്‍ മാത്രം 4493 ഹെക്ടര്‍ (11098 ഏക്കര്‍) കാട് വെട്ടിത്തെളിച്ചു. ഫെബ്രുവരിയില്‍ ഇത് 3316 ഹെക്ടര്‍, ജനുവരിയില്‍ 5004 ഹെക്ടര്‍, 2012 ഡിസംബറില്‍ 4687 ഹെക്ടര്‍ എന്നിങ്ങനെ നശിച്ചു.
ഒരുവിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പരിസ്ഥിതി വനം മന്ത്രാലയം ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
അതേസമയം, യഥാര്‍ഥ വനനശീകരണം ഈ കണക്കുകളേക്കാള്‍ ഏറെ കൂടുതലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.ഓരോ പദ്ധതിക്കും ആവശ്യമായതിനേക്കാള്‍ 100 ഏക്കറെങ്കിലും അധികം ഭൂമി ഏറ്റെടുക്കുന്നതായി എന്‍വയണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്‍റ് റിസോഴ്സസ് ആന്‍ഡ് റെസ്പോണ്‍സ് സെന്‍ററിന്‍െറ (ഇ.ആര്‍.സി) പഠനം വ്യക്തമാക്കുന്നു.
Madhyamam 12/6/2013

0 comments:
Post a Comment