നടുവണ്ണൂര്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തി റിട്ട. അധ്യാപകന്‍ ഇ. പത്മനാഭന്‍ നായര്‍ വന സ്നേഹം സാക്ഷാത്കരിക്കുന്നു.
ഒന്‍പതാം ക്ലാസിലായിരി ക്കെ സ്കൂളില്‍നിന്നു കക്കയത്തേക്കു നടത്തിയ പഠന യാത്രയാണ് കാട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് ഇ. പത്മനാഭന്‍ നായരെ പ്രകൃതിസ്നേഹിയാക്കിയത്. നിബഡ വനദൃശ്യങ്ങള്‍ ഉണര്‍ത്തിയ കൗതുകം സ്വന്തമായി കാടു വളര്‍ത്താന്‍ പ്രരണയായി. വല്ലോറമലയോട് ചേര്‍ന്ന റിട്ട. അധ്യാപകന്‍ വീടിനോട് ചേര്‍ന്ന മൂന്നേക്കറില്‍ കാടു വളര്‍ത്തുന്നു.
കുടുംബ സ്വത്തായി ലഭിച്ച ഭൂമി ആദ്യകാലത്ത് പച്ചില സംഭരണത്തിനായി മാറ്റിവച്ചതായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ തെങ്ങിനും നെല്ലിനും മറ്റു കൃഷി ആവശ്യങ്ങള്‍ക്കും ഇവിടെനിന്ന് പച്ചില വെട്ടുമായിരുന്നു. എന്നാല്‍, 25 വര്‍ഷത്തി ലധികമായി ഇതു ചെ‡ാറില്ല. ജനവാസ കേന്ദ്രമായതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ കയറാതിരിക്കാന്‍ പറമ്പിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു. അകത്തേക്ക് ഒന്നിനും പ്രവേശനമില്ലാത്തതിനാല്‍ കാടുവളരാന്‍ തുടങ്ങി. ഇരുള്‍, മരുത്, കൊന്ന, മുള, കുന്നി, മഹാഗണി, മാവ്, ƒാവ്, പീനാറി, ഇലഞ്ഞി, താന്നി, ആല്‍, ആനക്കൈത, ഏഴിലം പാല, കാഞ്ഞിരം, പന, അകില്‍, മട്ടി, കശുമാവ്, ഉപ്പൂത്തി തുടങ്ങിയ മരങ്ങളും കാശാവ്, നിരന്തവള്ളി, മുള്‍വള്ളി, വാറ്റുപുല്ല്, അരിപ്പൂചെടി എന്നിവയും ഇവിടെയുണ്ട്.
മഴവെള്ളം ഒലിച്ചുപോകാതിരിക്കാന്‍ വളപ്പ് തൊടികളായി തിരിച്ചിട്ടുണ്ട്. ഇലകള്‍ കൊഴിഞ്ഞു വീണ് പ്രതലവും സ്വഭാവിക വനത്തിലേതുപോലെ യായി. ഒട്ടേറെപക്ഷികളും ഇവിടെ കൂടൊരുക്കുന്നു. മലമുഴക്കി വേഴാമ്പല്‍ അതിഥിയായെത്താറുണ്ട്. മുയല്‍, മുള്ളന്‍പന്നി, കുറുക്കന്‍, ഉടുമ്പ്, കീരി, പാമ്പുകള്‍, അപൂര്‍വയിനം ചിത്രശലഭങ്ങള്‍ തുടങ്ങിയവയും കാട്ടില്‍ കഴിയുന്നു.
വാകയാട് ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന മലയില്‍ പൊതുവെ ജലക്ഷാമം ഉണ്ട്. എന്നാല്‍, മൂന്നേക്കറില്‍ പടര്‍ന്നു കിടക്കുന്ന കാട് ഉള്ളതിനാല്‍ പരിസരത്തെ കിണറുകളില്‍ ഏതു വേനലിലും വെള്ളം കിട്ടും. വീട്ടുമുറ്റത്ത് അപൂര്‍വയിനം ഒൗഷധച്ചെടികളും പത്മാനഭന്‍ നായര്‍ വളര്‍ത്തുന്നുണ്ട്.
സ്വന്തം കാട്ടില്‍നിന്നു വെട്ടിയെടുത്ത പ്രത്യേകയിനം മുളകൊണ്ട് നിര്‍മിച്ച ചട്ടിയിലാണ് ചെടികളുള്ളത്. സജീവ രാഷ്ട്രീയ_ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം സഞ്ചാരപ്രിയന്‍ കൂടിയാണ്. ഹിമാലയം അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
കടപ്പാട്: മലയാള മനോരമ, 20 1 3 ജൂൺ 5,

0 comments:
Post a Comment